
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ കൊല്ലം സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ഫിഷറീസ് വകുപ്പിന്‍റെ പരിശോധനയിൽ ബോട്ടിന് ആവശ്യമായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയത്. ജോയൽ ജോയി എന്നയാളുടെ ബോട്ടാണെന്ന് കണ്ടെത്തി. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
വലിയതുറ ഭാഗത്ത് വച്ചാണ് ബോട്ട് പിടികൂടിയത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ് രാജേഷിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. ഫിഷറീസ് റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ ജോർജ്, ആന്റണി, സുരേഷ്, ഡേവിഡ്‌സൺ ആന്റണി, ഇമാമുദ്ദീൻ, അലിക്കണ്ണ്, എന്നിവരും പൊലീസ് പട്രോളിങ് ബോട്ടിൽ മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫീസർ എസ്.എസ്. ശ്രീകാന്ത്, ഗാർഡ് ജമാലുദ്ദീൻ എന്നിവരുമാണ് ഉണ്ടായിരുന്നത്.