തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; ​ഗർഭിണിയായ യുവതി പ്രസവിച്ചു, വിവാഹിതനായ പ്രതി പിടിയിൽ

Published : Mar 11, 2025, 11:23 PM IST
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; ​ഗർഭിണിയായ യുവതി പ്രസവിച്ചു, വിവാഹിതനായ പ്രതി പിടിയിൽ

Synopsis

കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ അറിയിച്ചു.

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. 

പ്രതി വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. സംഭവത്തിനു ശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തിൽ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ റമീസ്, വൈശാഖ്, ഇൻസ്പെക്ടർ ജി.അജയകുമാർ, എ.എസ്.ഐ സാജൻ എന്നിവർ ഉണ്ടായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ അറിയിച്ചു.

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, 2 കിലോ കഞ്ചാവുമായി 2 പേരും പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ