മാരുതി ഓള്‍ട്ടോ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് കോഴിക്കോട് റോഡരികിലെ കലുങ്കില്‍; ദമ്പതികൾക്ക് ഗുരുതര പരിക്ക്

Published : Mar 18, 2024, 07:14 PM IST
മാരുതി ഓള്‍ട്ടോ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് കോഴിക്കോട് റോഡരികിലെ കലുങ്കില്‍; ദമ്പതികൾക്ക് ഗുരുതര പരിക്ക്

Synopsis

റോഡരികില്‍ തന്നെ ഓവുചാലിനോട് ചേര്‍ന്നുള്ള കലുങ്കിലേക്കാണ് മാരുതി ഓള്‍ട്ടോ കാര്‍ ഇടിച്ചുകയറിയത്

കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കില്‍ ഇടിച്ചുകയറി ദമ്പതിമാര്‍ക്ക് സാരമായി പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി(60), ഭാര്യ ഷാലി(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാല് മണിയോടെ താമരശ്ശേരി - മുക്കം റോഡില്‍ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

പട്ടാപ്പകൽ, സമയം 9.30, അതും കോഴിക്കോട് ആളുള്ള വീട്, ജനൽ വഴി നോക്കിയപ്പോൾ റൂമിലൊരാൾ! വളയും പണവുമായി പാഞ്ഞു

റോഡരികില്‍ തന്നെ ഓവുചാലിനോട് ചേര്‍ന്നുള്ള കലുങ്കിലേക്കാണ് മാരുതി ഓള്‍ട്ടോ കാര്‍ ഇടിച്ചുകയറിയത്.  വാഹനത്തിന്റെ മുന്‍വശം തകര്‍ന്ന നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തില്‍ നിന്നും പുറത്തിറക്കിയ ഇരുവരെയും ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതായതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും തലയിലാണ് പരിക്കേറ്റത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്