മാരുതി പോലും ഞെട്ടും! സ്വിഫ്റ്റിനെ ഇങ്ങനെ ഒക്കെ മാറ്റാമോ; പക്ഷേ പദ്ധതി പാളി, എല്ലാം കയ്യോടെ പൊക്കി എക്സൈസ്

Published : Oct 08, 2024, 05:58 PM ISTUpdated : Oct 08, 2024, 07:08 PM IST
മാരുതി പോലും ഞെട്ടും! സ്വിഫ്റ്റിനെ ഇങ്ങനെ ഒക്കെ മാറ്റാമോ; പക്ഷേ പദ്ധതി പാളി, എല്ലാം കയ്യോടെ പൊക്കി എക്സൈസ്

Synopsis

ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി എം പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്.

തൃശൂര്‍: ഗുരുവായൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത് എക്സൈസ് സംഘം. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നാണ് 18.725 കിലോഗ്രാം കഞ്ചാവും 1.994 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശികളായ ഷാഫി (37), അക്ബർ (38), നിയാസ് (31), അബ്ദുൽ റഹ്മാൻ (36) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. 

ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി എം പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മാരുതി സ്വിഫ്റ്റ് കാറിന്‍റെ സ്പീക്കർ ബോക്സിനുള്ളിലും വിവിധ രഹസ്യ അറകളിലുമായാണ് പ്രതികൾ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ, എക്സൈസ് ഇൻസ്‌പെക്ടർമാരായ നിധിൻ കെ വി, പ്രസാദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സജീവ്, പ്രിവന്‍റീവ് ഓഫീസർമാരായ അരുൺകുമാർ, ലോനപ്പൻ, ജിസ്‌മോൻ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ് )മാരായ സുനിൽ, സുധീരകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, അനിൽ പ്രസാദ്, സിജോമോൻ, ജോസഫ്, ശ്യാം, സുധീഷ് ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

വീഡിയോ ഒന്ന് പോസ് ചെയ്യാനും നിർത്താനും കഴിയുന്നില്ല! ഞെട്ടി യാത്രക്കാര്‍, ആകാശത്തും ആകെ വിയർത്ത് ക്രൂ അംഗങ്ങൾ

ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
രണ്ട് മാസം മുമ്പ് അന്വേഷിച്ച് മോഹൻലാൽ കുമാരന്‍റെ അടുത്തെത്തി, 600 വർഷം പഴക്കമുള്ള തേക്കിൽ തീർത്ത മേശ ഇനി ലാലേട്ടന്‍റെ അടുക്കളയിൽ