
പട്ടാമ്പി: പട്ടാമ്പി വിളയൂരിൽ റിവേഴ്സിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വീടിന്റെ മതിൽ ഭാഗികമായി തകർന്നു. അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി.
മഴയില്‍ നനഞ്ഞു കുതിര്‍ന്ന റോഡില്‍ അമിത വേഗതയിലെത്തിയ കാര്‍ തെന്നി കറങ്ങിയതായാകാമെന്നാണ് നിഗമനം. എന്നാല്‍, അപകടമുണ്ടായിട്ടും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. അടുത്തിടെ മൂന്നാമത്തെ അപകടമാണ് ഈ പ്രദേശത്ത് നടക്കുന്നത്. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃശ്യങ്ങളിൽ തന്നെ കാണാം. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. സമീപത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.