മറ്റൊരു കയര്‍ കെട്ടി കൂടടക്കം കൊണ്ടുപോയി, അതും നൂറിലധികം തേനീച്ച കൂട്, മോഷണത്തിൽ പൊറുതിമുട്ടി കോഴിക്കോട് മലയോര മേഖല

Published : Feb 16, 2026, 08:00 PM IST
Rows of empty bee boxes representing the massive theft in Kozhikode hilly regions.

Synopsis

കോഴിക്കോട് തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും തേൻ വിളവെടുപ്പിന് പാകമായ നൂറിലധികം തേനീച്ചക്കൂടുകൾ മോഷണം പോയി. തേനീച്ചക്കൃഷിയിൽ വൈദഗ്ധ്യമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്ന കർഷകർ പോലീസിൽ പരാതി നൽകി.

കോഴിക്കോട്: തേനീച്ച കര്‍ഷകരെ ദുരിതത്തിലാക്കി മലയോര മേഖലയില്‍ തേനിച്ചക്കൂടുകളിലെ മോഷണം. തേന്‍ വിളവെടുപ്പിന് പാകമായ 100ല്‍ അധികം തേനീച്ചക്കൂടുകളാണ് ഈ അടുത്ത ദിവസങ്ങളിലായി മോഷണം പോയത്. കോഴിക്കോട് തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലുമാണ് മോഷണം വ്യാപകമായത്. തേനീച്ച കര്‍ഷകനായ തിരുവമ്പാടി പുന്നക്കല്‍ സ്വദേശി അറക്കല്‍ വീട്ടില്‍ ജസ്റ്റിന്‍, ചുണ്ടത്തുമ്പൊയില്‍ ജോസ് എന്നിവരുള്‍പ്പെടെ നിരവധി പേരുടെ തേനീച്ചക്കൃഷി മോഷണത്തിനിരയായി.

ഏറെ ബുദ്ധിമുട്ടിയാണ് തേനീച്ചക്കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നും ഈ കര്‍ഷകര്‍ പറയുന്നു. ഇവര്‍ കൃഷി ചെയ്യുന്ന വിവിധ പറമ്പുകളില്‍ നിന്നും തേന്‍ കൂട എടുക്കാനായി മറ്റൊരു കയര്‍ കെട്ടി കൂടടക്കം കൊണ്ടു പോവുകയാണ് മോഷ്ട്ടാക്കള്‍ ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് അറിയാത്ത ഒരാളാണ് മോഷണം നടത്തിയതെങ്കില്‍ അടകളും മറ്റും നശിച്ചുപോകുമായിരുന്നു. തങ്ങളുടെ ജീവനോപാധി ഇല്ലാതാക്കിയവര്‍ക്കെതിരേ കര്‍ഷകര്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ദാരുണാന്ത്യം; അപകടം സമീപത്തെ വയറില്‍ നിന്ന് ഷോക്കേറ്റ്
വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളുണ്ടായത് ഗ്രൌണ്ട് റിയാലിറ്റി അറിയാവുന്നതിനാൽ, ചെറുതെന്ന് തോന്നുന്ന വലിയ മാറ്റങ്ങൾക്ക് പിന്നിൽ കിഫ്ബി