കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച; ചോദ്യപേപ്പർ മാറി നൽകി

Published : Oct 29, 2026, 09:23 PM IST
Calicut University

Synopsis

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ചയുണ്ടായി. അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററി പരീക്ഷയ്ക്ക് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ നൽകിയതാണ് വിദ്യാർത്ഥികളെ വലച്ചത്. പഠിച്ച വിഷയങ്ങളിൽ നിന്നല്ലാത്ത ചോദ്യങ്ങൾ വന്നതോടെ പരീക്ഷാ ഹാളുകളിൽ വലിയ ആശയക്കുഴപ്പമുണ്ടായി.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വൻ വീഴ്ച. അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ മാറി നൽകിയത്. പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾ ചോദ്യപേപ്പർ കണ്ടതോടെ പൂർണ്ണമായും വലഞ്ഞു. ചോദ്യപേപ്പറിൽ ആകെയുണ്ടായിരുന്ന 20 ചോദ്യങ്ങളും പൂർണ്ണമായി മാറിയാണ് നൽകിയിരുന്നത്. പഠിച്ച വിഷയങ്ങളിൽ നിന്നല്ലാതെ അടുത്ത സെമസ്റ്ററിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വന്നതോടെ പരീക്ഷാ ഹാളുകളിൽ വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എതിര്‍ ദിശയിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു, ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലുവയിൽ സ്ക്രാപ്പ് കടയിൽ‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു