100 രൂപയ്ക്ക് കടം ചോദിച്ചിട്ട് നൽകിയില്ല, സുഹൃത്തിനെ തലയ്ക്കടിച്ചു, യുവാവ് അറസ്റ്റിലായി

Published : Oct 29, 2026, 08:47 PM IST
young man

Synopsis

തിരുവനന്തപുരത്ത് 100 രൂപ കടം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിലായി. തിരുവല്ലം പൊലീസാണ് പ്രതിയായ ബിജുവിനെ പിടികൂടിയത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: പണം കടം കൊടുക്കാത്തതിന്‍റെ പേരിൽ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിലായി.കരമന കാലടി തോപ്പ് വിളാകം വയൽ മുട്ടത്ത് വീട്ടിൽ നിന്നും വണ്ടിത്തടം ശിവക്ഷേത്രത്തിന് സമീപം കോവിൽ വിള വീട്ടിൽ ബിജു(37)നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയായിരുന്നു സംഭവം.

പാച്ചല്ലൂർ സ്‌കൂളിനു സമീപം താമസിക്കുന്ന രാജേഷി(36)ന്‍റെ സുഹൃത്താണ് ബിജു. തിങ്കളാഴ്ച രാജേഷിനോട് ബിജു 100 രൂപ കടമായി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ കല്ലെടുത്ത് രാജേഷിന്‍റെ തലയ്ക്കെടിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ലഭിച്ച പരാതിയിൽ തിരുവല്ലം സി.ഐ വി.എം.ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമിതഭാരം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ; 51 വാഹനങ്ങൾക്കെതിരെ നടപടി
കാറിൽ സൈറൺ മുഴക്കി അഭ്യാസപ്രകടനം; യുവാവ് പിടിയിൽ, എംവിഡി 24,600 പിഴ ചുമത്തി; കസ്റ്റഡിയിലെടുത്തത് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുന്ന വാഹനം