കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

Published : Mar 31, 2024, 11:15 AM ISTUpdated : Mar 31, 2024, 12:34 PM IST
കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

Synopsis

ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണമായും കത്തിയമര്‍ന്നു.രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആളപായമില്ല. ഒരു കട പൂർണമായും രണ്ടു കടകൾ ഭാഗികമായും നശിച്ചു.  15ലേറെ കടകളുള്ള കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തെ യുണൈറ്റഡ് ബിൽഗിംഗ്സ് ഷോപ്പിംഗ് കോംപ്ലക്സില്‍ ഇന്ന് രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.

ഫയര്‍ഫോഴ്സെത്തി തീ അണച്ചതിനാലാണ് കൂടുതല്‍ കടകളിലേക്ക് വ്യാപിക്കാതെയിരുന്നത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും സ്ഥലത്ത് ഫയര്‍ഫോഴ്സിന്‍റെ ജാഗ്രത തുടരുകയാണ്. സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്ന് ഉയർന്ന തീ കടയിലേക്ക് പടരുകയായിരുന്നു എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. തീപടര്‍ന്നശേഷം കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്