അച്ചൻകോവിൽ ആറ്റിൽ പന്തളം വയറപ്പുഴ കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്
പത്തനംതിട്ട: യുവാവിനെ പുഴക്കടവില്‍ മരിച്ച നിലയിൽ കണ്ടെത്തി. അച്ചൻകോവിൽ ആറ്റിൽ പന്തളം വയറപ്പുഴ കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ പ്രമോദ് (28) ആണ് മരിച്ചത്. ഇയാളെ കാണാൻ ഇല്ലെന്ന പരാതിയിൽ ഇന്നലെ കേസ് എടുത്തിരുന്നു. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആണ്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആംബുലന്‍സില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
'സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല കാറ്റ്, ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കുന്നു'; ബിനോയ് വിശ്വം

