കൊണ്ടോട്ടിയിലെ മൊബൈൽ ഷോപ്പിൽ വൻ കവർച്ച; 23 മൊബൈൽ ഫോണുകൾ മോഷണം പോയി

Published : Dec 03, 2023, 08:07 PM IST
കൊണ്ടോട്ടിയിലെ മൊബൈൽ ഷോപ്പിൽ വൻ കവർച്ച; 23 മൊബൈൽ ഫോണുകൾ മോഷണം പോയി

Synopsis

കൊണ്ടോട്ടി നഗരത്തിലെ ഫോൺ ഹബ് എന്ന മൊബൈൽ ഫോൺ കടയിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. രാവിലെ സമീപത്തുളള മറ്റ് കടകൾ തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.   

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 23 മൊബൈൽ ഫോണുകൾ കവർന്നു. സിസി ടിവിദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി നഗരത്തിലെ ഫോൺ ഹബ് എന്ന മൊബൈൽ ഫോൺ കടയിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. രാവിലെ സമീപത്തുളള മറ്റ് കടകൾ തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

കടയുടെ ഷട്ടർ പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ വ്യക്തം. മോഷണം പോയ ഫോണുകൾക്ക് നാലുലക്ഷം രൂപയിലേറെ വിലവരും. കടയുടെ പുറകെ മോഷ്ടാവെന്ന് സംശയിക്കുന്ന ആൾ നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുളള ശ്രമം പുരോഗമിക്കുന്നെന്നും മോഷ്ടാവ് ഉടൻ വലയിലാകുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു. 

ബിജെപിയെ തോൽപ്പിക്കാൻ ഒന്നിച്ച് നിൽക്കണം, കോൺഗ്രസ് അത് ചെയ്തില്ല; തോൽവിയിൽ കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി