'ഓട്ടുവിളക്ക്, തൂക്ക് വിളക്ക്, പിത്തള പറ'; ശ്രീകോവിൽ കുത്തിതുറന്നു, തിരുവല്ല പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം

Published : Jul 19, 2024, 08:09 AM IST
'ഓട്ടുവിളക്ക്, തൂക്ക് വിളക്ക്, പിത്തള പറ'; ശ്രീകോവിൽ കുത്തിതുറന്നു, തിരുവല്ല പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം

Synopsis

ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും പിത്തള പറയും ഉൾപ്പെടെ മോഷണം പോയതായി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.ആർ. ശശികുമാർ പറഞ്ഞു. 

തിരുവല്ല: തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തിതുറന്ന മോഷ്ടാക്കൾ ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നു. മോഷണം പതിവാണെന്നും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.
 
പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രമാണിത്. ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും പിത്തള പറയും ഉൾപ്പെടെ മോഷണം പോയതായി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.ആർ. ശശികുമാർ പറഞ്ഞു. 

മോഷണ മുതൽ കൊണ്ടുപോകുവാൻ തസ്കരസംഘം ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായി പൊലീസിന് സംശയമുണ്ട്. ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മോഷണം പതിവായതോടെ ക്ഷേത്രത്തിൽ വാച്ചറെ നിയോഗിക്കുവാൻ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

Read More : സ്കൂട്ടറിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തും, മടക്കം സൈക്കിളിൽ; അടുത്തിടെ മോഷ്ടിച്ചത് 15എണ്ണം, ഒടുവിൽ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂട്ടിയിട്ട വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിട്ടും രക്ഷയില്ല, കുത്തിത്തുറന്ന് ആഭരണം മോഷ്ടിച്ചു; പ്രതി പിടിയിൽ
തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി