തലേദിവസം ഫോൺ വിളിച്ച മാത്യുവിനെ ഫോണിൽ കിട്ടാതായപ്പോൾ തുടങ്ങിയ ആശങ്ക; കുവൈത്തിൽ മരിച്ചവരിൽ പാണ്ടനാട് സ്വദേശിയും

Published : Jun 14, 2024, 11:16 AM IST
തലേദിവസം ഫോൺ വിളിച്ച മാത്യുവിനെ ഫോണിൽ കിട്ടാതായപ്പോൾ തുടങ്ങിയ ആശങ്ക; കുവൈത്തിൽ മരിച്ചവരിൽ പാണ്ടനാട് സ്വദേശിയും

Synopsis

ഭാര്യയും രണ്ട് പെൺമക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതായിരുന്നു മാത്യുവിന്റെ കുടുംബം. 23 വർഷമായി ഇദ്ദേഹം കുവൈറ്റിൽ ഷോപ്പിംഗ് മാളിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു.

മാന്നാർ: കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ ജീവൻ നഷ്ടമായവരിൽ പാണ്ടനാട് സ്വദേശിയും. ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസ് (53) ആണ് മരണപ്പെട്ടത്. തലേദിവസം ഫോൺ വിളിച്ച മാത്യുവിനെ പിന്നീട് ഫോണിലും ലഭിക്കാതായതോടെ ബന്ധുക്കള്‍ ആശങ്കയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാത്യുവും അപകടത്തിൽ മരണപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. 

മാത്യുവിനെ കൂടാതെ സഹോദരിയുടെ മകൻ ഷിബു വർഗീസും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭാര്യയും രണ്ട് പെൺമക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതായിരുന്നു മാത്യുവിന്റെ കുടുംബം. 23 വർഷമായി ഇദ്ദേഹം കുവൈറ്റിൽ ഷോപ്പിംഗ് മാളിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷിനു മാത്യു മരണവാർത്ത അറിഞ്ഞതു മുതൽ ഞെട്ടലിലാണ്. മക്കളായ മേഘയും മെറിനും പഠിക്കാൻ മിടുക്കരാണ്. മേഘ നഴ്സിംഗ് പാസായി. ബാംഗ്ലൂരിലായിരുന്നു പഠനം. മെറിൻ എംബിഎക്ക് അഡ്മിഷൻ ലഭിച്ച് ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മാത്യു തോമസ് അവസാനമായി കുവൈത്തിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നു മടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പനിയെ തുടർന്ന് 5 ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടി, കോമയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്; പൊലീസ് കേസെടുത്തു