
കൽപ്പറ്റ: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) നിര്യാതനായി. നിലവിൽ വയനാട് ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. കോഴിക്കോട്, മലപ്പുറം ബ്യൂറോകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വൈകീട്ട് 5 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം എളേറ്റിൽ വട്ടോളിയിലെ തറവാട്ടു വളപ്പിൽ സംസ്കരിക്കും.