50 അടിയോളം താഴ്ച്ച, രണ്ടാൾ പൊക്കത്തിൽ വെള്ളം; കയർ പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത് ഒരു വയസുള്ള പശുക്കുട്ടി

Published : Aug 31, 2025, 12:06 PM IST
calf fell

Synopsis

കോണോംപാറയില്‍ കയര്‍പൊട്ടിച്ച് പശുക്കിടാവ് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറില്‍ വീണു. ഒരു വയസുള്ള പശുക്കുട്ടിയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തി.

മലപ്പുറം: കോണോംപാറയില്‍ കിണറില്‍ വീണ പശുക്കിടാവിനെ മലപ്പുറം അഗ്‌നി സേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മേല്‍മുറി പറപ്പകുന്നത്ത് വീട്ടില്‍ വി കെ സുനില്‍ കുമാറിന്റെ പശുക്കുട്ടി കയര്‍പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറില്‍ വീണത്. 50 അടിയോളം താഴ്ചയുള്ള കിണറില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ മലപ്പുറം അഗ്‌നിരക്ഷ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ.സി. മുഹമ്മദ് ഫാരിസ് കിണറില്‍ ഇറങ്ങി പശുക്കുട്ടിയെ റെസ്‌ക്യൂ ബെല്‍റ്റ് ധരിപ്പിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. 

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. പ്രദീപ് കുമാറിന്റെയും ഇ.കെ. അബുല്‍ റഫീഖിന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എന്‍. ജംഷാദ്, പി. അമല്‍, അഭിഷേക്, ശ്രുതി പി. രാജു തുടങ്ങിയവര്‍ രക്ഷപ്രവ ര്‍ത്തനത്തില്‍ പങ്കെടുത്തു. ഒരു വയസ്സോളം പ്രായമുള്ള പശുക്കുട്ടിക്ക് കാര്യമായ പരിക്കുകളില്ല.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു