നീരൊഴുക്ക് കൂടി; മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് പുനരാരംഭിച്ചു

By Web TeamFirst Published Jul 25, 2019, 2:38 PM IST
Highlights

കാലവര്‍ഷം കനത്തതോടെ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചു. ഇതോടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചു. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായേക്കുമെന്നുള്ള കാലവസ്ഥ നീരീക്ഷണകേന്ദ്രത്തിന്‍റെ മുന്നണിയിപ്പ് എത്തിയതോടെയാണ് നിറഞ്ഞുതുളുമ്പിയ ജലാശത്തിലെ വെള്ളം തുറന്നുവിട്ടത്.

ഇടുക്കി: കാലവര്‍ഷം കനത്തതോടെ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചു. ഇതോടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചു. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായേക്കുമെന്നുള്ള കാലവസ്ഥ നീരീക്ഷണകേന്ദ്രത്തിന്‍റെ മുന്നണിയിപ്പ് എത്തിയതോടെയാണ് നിറഞ്ഞുതുളുമ്പിയ ജലാശത്തിലെ വെള്ളം തുറന്നുവിട്ടത്. വെള്ളം കുറഞ്ഞതോടെ ജില്ലാ ടൂറിസം വകുപ്പും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി നടത്തിവന്ന ബോട്ടിംങ്ങ് പൂര്‍ണ്ണമായി നിലച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മലോരങ്ങളില്‍ മഴ ശക്തമായതോടെ ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. മൂന്നുദിവസംകൊണ്ട് ജലാശയത്തിന്‍റെ പകുതിയോളം വെള്ളമെത്തി. ഇതോടെയാണ് വീണ്ടും സംയുക്തബോട്ടിംങ്ങ് പുനരാരംഭിച്ചത്.

"

 

click me!