
ഇടുക്കി: സഞ്ചാരികൾക്ക് ഏറെ പ്രിയങ്കകരവും വിനോദ സഞ്ചാര കേന്ദ്രവുമായ മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. രണ്ടടി കൂടി വെള്ളമെത്തിയാൽ ഡാം കവിയും എന്ന അവസ്ഥയാണ് നിലവിലുള്ളത്. 159 അടി സംഭരണ ശേഷിയുള്ള ഡാമിൽ 157 അടി വെള്ളം ഇപ്പോൾ ഡാമിലുണ്ട്. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലവും ഡാം നിറയുന്നത് നവംബർ ഡിസംബർ മാസങ്ങളിലാണ്.
തമിഴ്നാട്ടിലെ കാലവർഷം ഈ സമയത്താണെന്നതാണ് ഇതിനു കാരണം. കാലവർഷത്തിന്റെ കാഠിന്യം ഇത്തവണ മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അനുഭവപ്പെട്ടതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. മാട്ടുപ്പെട്ടി ഡാം പ്രതീക്ഷിച്ചതിലും നേരത്തേ നിറഞ്ഞതോടെ ഇവിടെ നിന്നു വൈദ്യുതി ഉല്പാദനം കാര്യക്ഷമമാക്കാനുള്ള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്.
പ്രതിദിനം രണ്ട് മെഗാവാട്ട് വൈദ്യുതി വരെ ഇവിടെ നിന്നും ഉല്പാദിപ്പിക്കാനാവും. അതേ സമയം മഴ ശക്തമായി ഡാം കവിയുന്ന സ്ഥിതിയിലേക്കെത്തിയാൽ ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഡാം അധികൃതർ അറിയിച്ചു. മാട്ടുപ്പെട്ടിയോട് ചേർന്നുള്ള കുണ്ടള ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നാലടി കൂടി വെള്ളമെത്തിയാൽ പരമാവധി സംഭരണ ശേഷിയായ 60 അടിയിൽ വെള്ളമെത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam