
ചെങ്ങന്നൂർ: വരട്ടാറിൽ മഴുക്കീർ മാമ്പറ്റക്കടവിൽ കാൽ വഴുതിഒഴുക്കിൽപ്പെട്ട് കാണാതായ തിരുവല്ല പായിപ്പാട് പുത്തൻപറമ്പിൽ ബിനോയി എന്നറിയപ്പെടുന്ന തോമസ് മാത്തന്റെ മകൻ ജിതിൻ തോമസ് മാത്തൻ(12) നു വേണ്ടി യുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയാഴ്ച്ച ഉച്ചക്ക് 2.30 ഓടെയാണ് വല്യച്ചനൊപ്പം വരട്ടാറിനു കുറുകെയുളള ചപ്പാത്തിൽ വെളളം കാണാനെത്തിയത്.
ജിതിൻ അമ്മയുടെ സഹോദരിയുടെ വീടായ മഴുക്കീർ കാരക്കാണം ജിജിവില്ലയിൽ കെ.പി വർഗീസിന്റെ (കുഞ്ഞുമോൻ) വീട്ടിലെത്തിയതായിരുന്നു. ഉച്ചയോടെ കുഞ്ഞുമോൻ മകന്റെ മകൻ യു.കെ.ജി വിദ്യാർത്ഥി കെലസിനേയും ജിതിനേയും കൂട്ടി വീടിനുസമീപം വരട്ടാറിനു കുറുകെയുളള ചപ്പാത്തിൽ വെളളം കാണാനെത്തി. ചപ്പാത്തിനു മുകളിലൂടെയുളള രണ്ടടി പൊക്കത്തിൽ കുത്തി ഒഴുകുന്ന വെളളത്തിലേക്ക് ഇറങ്ങി.
ഈ സമയം കെലസിന്റെ കാലിലെ ഒരു ചെരുപ്പും കുടയും ഒഴുക്കിൽപ്പെട്ടു. കുഞ്ഞുമോൻ ഇത് എടുക്കാൻ ശ്രമിക്കാതെ തിരികെ നടന്നു. എന്നാൽ പിന്നാലെ എത്തിയ ജിതിൻ തെന്നിവീണ് ചപ്പാത്തിനടിയിലൂടെ ഒഴുകി പോകുകയായിരുന്നു. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം രാത്രി ഏഴ് മണി വരെ തെരച്ചിൽ തുടർന്നെങ്കിലും ജിതിനെ കണ്ടെത്താൻ സാധിക്കാത്തതെ മടങ്ങി.
തുടർന്ന് റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ (എൻ ഡി.ആർ .എഫ് ) ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം
ബറ്റാലിയന്റ സഹായം തേടുകയായിരുന്നു. ഡപ്യൂട്ടി കമാൻഡർ റ്റി.എം ജിതേഷ് , സബ് ഇൻസ്പെക്ടർ സുകേഷ് ദറിയ , എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നും എത്തിയ 32അംഗ ടീം ഇന്ന് (ഞായർ)രാവിലെ 7മുതൽ വരട്ടറ്റിൽ തെരച്ചിൽ ആരംഭിച്ചു.
ഇവരോടൊപ്പം സ്ക്കൂബാ ടീമും സഹായത്തിനുണ്ട്. മാമ്പറ്റ ക്കടവിൽ നിന്നും തൃക്കൈയ്യിൽ കടവു വരെ യുള്ള ഭാഗങ്ങളിൽ എൻ ഡി.ആർ .എഫ് ന്റെ ബോട്ടിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ തുടങ്ങിയ തെരച്ചിൽ രാത്രി ഏഴ് വരെ
തുടർന്നുവെങ്കിലും ഫലം കണ്ടില്ല. ശക്തമായ ഒഴുക്കും, ആഴവും, വെളിച്ചമില്ലായ്മയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam