
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അപകടകാരണം തേടി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇന്‍ഹെയിലറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം പരിശോധിച്ച ഫോറന്‍സിക് സംഘം ജില്ലാ പൊലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
കഴിഞ്ഞദിവസമാണ് കാറിന് തീ പിടിച്ച് 35കാരന്‍ മരിച്ചത്. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണനാണ് മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് വന്ന് തീയണച്ചെങ്കിലും കൃഷ്ണപ്രകാശിനെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം?
കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ പ്രൊഫസറും ഐഐടി ചെന്നൈ പൂര്‍വ്വ നിദ്യാര്‍ത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനന്‍സ് ചെയ്യാത്തതാണ് പലപ്പോഴും കാറുകള്‍ക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു.
കാറുകളില്‍ റെഗുലര്‍ മെയിന്റന്‍സ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയില്‍ ലെവല്‍ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ പിടിക്കാന്‍ സാധ്യതയുണ്ട്.
ലോ ക്വാളിറ്റിയില്‍ അഡീഷണലായി കാറിനകത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ ഫിറ്റിംഗുകള്‍ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന വളരെ ലോ ക്വാളിറ്റിയിലുള്ള ക്യാമറകള്‍ ഉള്‍പ്പെടെ പ്രശ്‌നമാണ്. ഇത്തരത്തിലുള്ള വയറിം?ഗുകള്‍ കണക്റ്റ് ചെയ്യുന്നത് കമ്പനി വയറിങ്ങിലെ ഇന്‍സുലേഷന്‍ കട്ട് ചെയ്താണ്. എന്നാലത് പ്രോപ്പറായി ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നത് അതിലൂടെയുള്ള കറന്റ് കൂടുതലാവുകയോ ചെയ്താല്‍ വയര്‍ ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഹനങ്ങള്‍ കത്താന്‍ കാരണമാവാം. കൂടാതെ ഫ്യുയല്‍ സിസ്റ്റത്തിന്റെ പ്രശ്‌നം. എഞ്ചിന്‍ സ്റ്റാര്‍ട്ടായി ഓടിക്കഴിഞ്ഞാല്‍ വണ്ടിയുടെ എഞ്ചിന്‍ കേബിള്‍ ചൂടായിക്കഴിയും. ആ ചൂടില്‍ പെട്രോള്‍ വളരെ പെട്ടെന്ന് കത്താന്‍ സാധ്യതയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി അറിയാന്‍ കഴിയും. വണ്ടിയെടുക്കുമ്പോള്‍ ഓയില്‍ തുളുമ്പി കിടക്കുക, അല്ലെങ്കില്‍ ഫ്യൂസ് ഇടക്കിടെ പോവുകയൊക്കെ കണ്ടാല്‍ വാഹനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
ഫ്യൂസുകള്‍ സാധാരണ ഗതിയില്‍ പോവാറില്ല. അത് ഷോര്‍ട്ട് ആവുന്നത് കൊണ്ടാണ് പോവുന്നത്. ഇങ്ങനെ ശ്രദ്ധയില്‍ കണ്ടാല്‍ പെട്ടെന്ന് അത് മാറ്റിയിടണം. അത് പരിശോധിച്ച് ഷോര്‍ട്ട് ഉണ്ടോന്ന് നോക്കണം. വാഹനങ്ങള്‍ കത്തുന്നതിന് ഇലക്ട്രിക്കലാണ് പ്രധാനപ്പെട്ട കാരണമെങ്കിലും മറ്റനേകം കാരണങ്ങളുമുണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തില്‍ ബ്രേക്ക് ജാമായിരിക്കുമ്പോഴോ ചൂടായി സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഡോറിന്റെ ലോക്ക് ഇലക്ട്രിക്കല്‍ സിസ്റ്റമാണ്. വണ്ടി എടുക്കുമ്പോള്‍ തന്നെ പലപ്പോഴും ഇലക്ട്രിക്കല്‍ സിസ്റ്റമുപയോഗിച്ച് വണ്ടി ലോക്ക് ചെയ്ത് വെക്കുന്നതാണ് പതിവ്. വാഹനം കത്തുമ്പോള്‍ ഇലക്ട്രിക്കല്‍ സിസ്റ്റം മുഴുവനായും പരാജയപ്പെടും. ആ സമയത്ത് വാഹനം പ്രെസ് ചെയ്താല്‍ ഡോര്‍ തുറക്കില്ല. അതുകൊണ്ടാണ് അപകടത്തില്‍ പെടുന്നവര്‍ കാറില്‍ കുടുങ്ങുന്ന സാഹചര്യം ഉണ്ടാവുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam