32 വർഷങ്ങൾക്ക് ശേഷം മായയെത്തി, 3 വയസ്സുവരെ ജീവിച്ച അമ്മത്തൊട്ടിലിലേക്ക്; കണ്ണ് നിറയ്ക്കും ഈ സമാ​ഗമ കാഴ്ച

Published : Jan 19, 2024, 09:15 AM ISTUpdated : Jan 19, 2024, 09:43 AM IST
32 വർഷങ്ങൾക്ക് ശേഷം മായയെത്തി, 3 വയസ്സുവരെ ജീവിച്ച അമ്മത്തൊട്ടിലിലേക്ക്; കണ്ണ് നിറയ്ക്കും ഈ സമാ​ഗമ കാഴ്ച

Synopsis

മായയെ അവർ കരോലിന മാലിൻ ആസ്ബർ​ഗ് എന്ന് വിളിച്ചു. 33 വർഷങ്ങൾക്കിപ്പുറം താൻ ജനിച്ച നാടും തന്റെ പോറ്റമ്മമാരെയും കാണാൻ എത്തിയതാണ് മായ.

തിരുവനന്തപുരം: അമ്മത്തൊട്ടിലിലെ അമ്മമാരെ കാണാൻ അവരുടെ മായ വീണ്ടുമെത്തി. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ നിന്ന് 32 വർഷങ്ങള്‍ക്ക് മുമ്പ് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്ത കരോലിന മാലിൻ ആസ്ബെർഗും കുടുംബവുമാണ് വീണ്ടും അമ്മത്തൊട്ടിലിലെത്തിയത്. മൂന്ന് വയസുവരെ അമ്മയുടെ സ്നേഹം മായ അനുഭവിച്ചത് ഇവിടെ വെച്ചായിരുന്നു. ജനിച്ച് മാസങ്ങള്‍ക്കുള്ളിൽ ശിശുക്ഷേമ സമിതിയിലെത്തിയമായ അമ്മമാർക്ക് സ്വന്തം മകളായിരുന്നു.

1991 ലാണ് സ്വീഡിഷ് ദമ്പതികള്‍ മായയെ ദത്തെടുത്തത്. മായയെ അവർ കരോലിന മാലിൻ ആസ്ബർ​ഗ് എന്ന് വിളിച്ചു. 33 വർഷങ്ങൾക്കിപ്പുറം താൻ ജനിച്ച നാടും തന്റെ പോറ്റമ്മമാരെയും കാണാൻ എത്തിയതാണ് മായ. കരോളിനയെ കണ്ടതോടെ പിന്നെ വികാര നിർഭരമായി രംഗങ്ങള്‍. ഭർത്താവ് പാട്രിക്കും കരോലിനയുടെ കൂടെയുണ്ടായിരുന്നു. നാല് ദിവസം നാടും നഗരവും കണ്ട ശേഷമേ മടങ്ങുന്നുള്ളൂ. സ്വീഡിഷ് പബ്ലിക് എംപ്ലോയ്മെന്‍റ് സർവീസിൽ സ്പെഷ്യൽ കേസ് ഹോള്‍ഡ‍ർ ആയി ജോലി ചെയ്യുകയാണ് കരോലിന. സഹോദരി സോഫിയെയും ഇന്ത്യയിൽ നിന്നാണ് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തത്.

32 വർഷം മുൻപ് സ്വീഡിഷ് ദമ്പതികൾ ദത്തെടുത്ത മായ അമ്മ തൊട്ടിലിൽ വീണ്ടുമെത്തി

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു