
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കഴക്കൂട്ടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം മുടങ്ങുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തി കോർപ്പറേഷൻ. കോർപ്പറേഷൻ 65 ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കും. ശുദ്ധജലവിതരണം പൂർണമായും സൗജന്യമായിരിക്കുമെന്നും ജനങ്ങൾക്ക് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക വേണ്ടെന്നും മേയർ വി വി രാജേഷ് പറഞ്ഞു. ഇന്ന് 10 മണി മുതൽ മൂന്നു ദിവസത്തേക്ക് കഴക്കൂട്ടം മണ്ഡലത്തിൽ കരിക്കകം, അണമുഖം, പേട്ട വാർഡിന്റെ ഒരു ഭാഗം, മെഡിക്കൽ കോളേജ് ഭാഗം എന്നിവിടങ്ങളിൽ ഒഴികെയുള്ള ഇടങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്നാണ് അറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam