ഒന്നിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടു, വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും അപകടത്തിൽ മരിച്ചു; ഫായിസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത് അടുത്തിടെ

Published : Mar 12, 2026, 12:36 PM IST
Accident death

Synopsis

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

സുല്‍ത്താന്‍ബത്തേരി: ജീവിത യാത്ര ആരംഭിക്കാന്‍ കാത്തിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ അന്ത്യയാത്ര ഒരുമിച്ചായതിന്റെ ഞെട്ടലിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫായിസിന്റെയും കോഴിക്കോട് സ്വദേശിയായ അംനത്തിന്റെയും വീട്ടുകാരും നാട്ടുകാരും. ഇന്നലെ വയനാട്ടില്‍ ദേശീയപാത 766-ല്‍ മുത്തങ്ങ കല്ലൂര്‍ 67-ല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു സ്‌കൂട്ടര്‍യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടില്‍ അംനത്ത്(25) എന്നിവരുടെ അകാല വിയോഗം.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ബത്തേരി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹം ഫായിസുമായി നിശ്ചയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മുഹമ്മദ് ഫായിസിന്റെ പിതാവ്: മൊയ്തീന്‍. മാതാവ്: സല്‍മത്ത്. സഹോദരങ്ങള്‍: തസ്ലിം, തെസ്നി. അംനത്തിന്റെ പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: സൈനബ. മകന്‍: ഹിഷാം ഹാലിം. അപകടവിവരമറിഞ്ഞ് ഇന്നലെ തന്നെ ഇരുവരുടെയും ബന്ധുക്കള്‍ സുല്‍ത്താന്‍ബത്തേരിയിലെത്തിയിരുന്നു. ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങള്‍ പോസ്റ്റുനടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച്ച ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി ഇരുവരുടെയും നാട്ടിലേക്ക് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെ പോയത് മലപ്പുറം മഅ്ദിന്‍ കോളേജിലേക്ക്, 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍
വാണിയമ്പലത്ത് നാലുവയസുകാരനെ വീട്ടിലെ ആഴമേറിയ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി