
പാലക്കാട്: മദ്യനിരോധനം കേരളത്തിൽ സാധ്യമല്ലെന്നും മദ്യ വർജനം മാത്രമേ നടക്കുകയുള്ളൂവെന്നും എക്സൈസ് മന്ത്രി എംബി രാജേഷ്. മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂഗർഭജലം ഉപയോഗിക്കില്ല. മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുക. അന്ധമായി എതിർക്കരുത്. നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശങ്കകളുണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. അതിനായി ചർച്ചകൾ നടത്താൻ സർക്കാർ തയാറാണെന്നും മന്ത്രി.
അതേ സമയം, മദ്യനിർമാണ യൂണിറ്റ് നിർമാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻ്റ്. പങ്കെടുക്കില്ലെന്ന കാര്യം നേരത്തെ തീരുമാനിച്ചതെന്ന് പ്രസിഡൻ്റ് രേവതി ബാബു പ്രതികരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും വിട്ടു നിൽക്കുകയാണ്. അതേ സമയം പാർട്ടി പ്രാദേശിക നേതൃത്വത്തിൻ്റെ വിയോജിപ്പ് മറികടന്ന് പാലക്കാട് വി.കെ ശ്രീകണ്oൻ എംപി ചടങ്ങിൽ പങ്കെടുത്തു. മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിനെതിരെ മദ്യനിരോധന സമിതി പ്രതിഷേധം നടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam