'പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കും'; മുന്നറിയിപ്പുമായി മന്ത്രി രാജേഷ്

Published : Sep 07, 2023, 02:27 PM IST
'പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കും'; മുന്നറിയിപ്പുമായി മന്ത്രി രാജേഷ്

Synopsis

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും മന്ത്രി.

പാലക്കാട്: പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും മാലിന്യം വലിച്ചെറിയല്‍ തടയുന്നതിനായി വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാംഘട്ട പ്രവര്‍ത്തന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്തിന് പുറമെ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ''പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയോ സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കര്‍ശനമാക്കണം. വലിയതോതില്‍ മാലിന്യം തള്ളുന്ന കല്യാണമണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കാറ്ററിംഗ് സെന്ററുകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പൂര്‍ണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളില്‍ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കണം. ചെറിയ കുടിവെള്ളക്കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.'' നിരന്തര പരിശോധനയും കര്‍ശന നടപടിയും സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തിന് കൃത്യമായ ഇടവേളകള്‍ നിശ്ചയിക്കണമെന്നും എംബി രാജേഷ് പറഞ്ഞു. ''കൂടുതല്‍ മാലിന്യം ശേഖരിക്കുന്നതോടെ എം.സി.എഫുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരും. എം.സി.എഫുകള്‍ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. മതിയായ എണ്ണം എം.സി.എഫുകള്‍ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ താത്ക്കാലിക എം.സി.എഫുകള്‍ സ്ഥാപിക്കുകയോ എണ്ണം വര്‍ധിപ്പിക്കുകയോ വേണം. മാലിന്യശേഖരണത്തിലും യൂസര്‍ ഫീ ശേഖരണത്തിലും പിന്നില്‍ നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കണം. ഇവര്‍ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്ക് എല്ലാ ആഴ്ചയും സമര്‍പ്പിക്കണം. വീട്ടുനികുതിയോടൊപ്പം യൂസര്‍ ഫീ പിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ മാലിന്യശേഖരണം 100 ശതമാനത്തിലെത്തിക്കാന്‍ ശ്രമം വേണം.'' മാലിന്യശേഖരണത്തിന് കലണ്ടര്‍ തയ്യാറാക്കി കൃത്യമായ ഇടവേളകളില്‍ ഹരിതകര്‍മ്മസേന മാലിന്യം ശേഖരിക്കണമെന്നും മന്ത്രി രാജേഷ് നിര്‍ദേശിച്ചു. 
 

  ലോകം ദില്ലിയില്‍; പുടിനും പിങ്ങും എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു? 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ