അധ്യാപകര്‍ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു

Published : Oct 24, 2026, 05:29 AM IST
district project coordinator of SSK

Synopsis

അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം, പ്രതികളായ അധ്യാപികമാരുടെ നിയമനം എന്നിവയിലാണ് അന്വേഷണം നടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് നടപടി.

കോഴിക്കോട്: അധ്യാപകർ പ്രതികളായ പേരാന്പ്ര എംഡിഎംഎ കേസിൽ സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം. അധ്യാപകരുടെ നിയമനത്തിലും, പുനർ നിയമനത്തിലും വിദേശ യാത്രയിലും ഉൾപ്പെടെയാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ ആരോപണങ്ങളിലാണ് അന്വേഷണം.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് പരാതിക്കാരൻ. എംഡിഎംഎ കേസിൽ പ്രതികളായ മൂന്ന് അധ്യാപികമാരും പേരാമ്പ്ര ബിആർസിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവര്‍. കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇവരിൽ രണ്ടുപേരെ വീണ്ടും നിയമിച്ചതിൽ എസ്‍.എസ്.കെ. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിന് പങ്കുണ്ടെന്നാണ് പരാതി. എംഡിഎംഎ കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണം

പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ദുൽഖിഫിലിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു. അബ്ദുൾ ഹക്കീമിനെ ഉടൻ ചോദ്യം ചെയ്യും. ബിആര്‍സിയിലെ രേഖകൾ പരിശോധിക്കും. പിടിയിലായ അധ്യാപികമാര്‍ക്ക് ഹക്കീമുമായി സാന്പത്തിക ഇടപാടുണ്ടോയെന്നും പരിശോധിക്കും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി
കടയ്ക്കൽ സംഭവത്തിൽ മദ്രസാ അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്, അശ്ലീല വീഡിയോ കാണിച്ചെന്ന് ഏഴ് വയസുകാരി വിദ്യാര്‍ത്ഥിനി മൊഴി നൽകി