
കൊല്ലം: ചാത്തന്നൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ചാത്തന്നൂർ മീനാട് അനുഭവനം വീട്ടിൽ അനന്തു (32), മീനാട് വെട്ടിക്കുന്നുവിള കാർത്തിക വീട്ടിൽ ഡിജു ബാബു (36) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം. ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ചാത്തന്നൂർ പോലീസും സംയുക്തമായി മീനാട് വെട്ടിക്കുന്നുവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്ന് 4.215 ഗ്രാം എം.ഡി.എം.എയും 0.250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.
ചാത്തന്നൂർ എ.സി.പി രാകേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചാത്തന്നൂർ എസ് എച്ച് ഒ നിതിൻ നളന്റെ നേതൃത്വത്തിൽ എസ് ഐ ബിജുബാൽ, എ.എസ്.ഐമാരായ സജി, വിജയൻ, സി പി ഒമാരായ പ്രേംലാൽ, അഭിലാഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘവുമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam