മാളുകളിലും ടര്‍ഫുകളിലും വരെ വില്‍പ്പന, ഒറ്റ കോളില്‍ സാധനം എത്തിക്കും; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Published : Jan 19, 2025, 08:41 PM IST
മാളുകളിലും ടര്‍ഫുകളിലും വരെ വില്‍പ്പന, ഒറ്റ കോളില്‍ സാധനം എത്തിക്കും; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Synopsis

പാളയം തളി ഭാഗത്ത് ലഹരി വില്‍പന നടത്തുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 16 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: മാളുകളിലും ടര്‍ഫുകളിലും വെച്ച് ആവശ്യക്കാര്‍ക്ക് ലഹരിമരുന്നുകള്‍ കൈമാറുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് പൊക്കുന്ന് കുററിയില്‍ താഴം സ്വദേശി പള്ളിക്കണ്ടി ഹൗസില്‍ മുഹമ്മദ് ഫാരിസ്(29), കുണ്ടുങ്ങല്‍ നടയിലത്ത് പറമ്പ് കൊത്തുകല്ല് സ്വദേശി ഫാഹിസ് റഹ്‌മാന്‍(30) എന്നിവരെയാണ് സിറ്റി ഡാന്‍സാഫും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്.

പാളയം തളി ഭാഗത്ത് ലഹരി വില്‍പന നടത്തുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 16 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്. ഫാരിസ് പെരുമണ്ണയിലും ഹാഫിസ് റഹ്‌മാന്‍ കൊമ്മേരി റേഷന്‍ കടയ്ക്ക് സമീപത്തുമാണ് ഇപ്പോള്‍ താമസിക്കുന്നത്. 2022ല്‍ എടുത്ത എക്‌സൈസ് കേസില്‍ ഫാരിസ് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡാന്‍സാഫ് എസ്‌ഐ മനോജ് എടയിടത്ത്, കസബ എസ്‌ഐമാരായ ജഗ്മോഹന്‍ ദത്ത്, സജിത്ത് മോന്‍, അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രണ്ട് പേരെയും പിടികൂടിയത്.

മാഫിയ സംഘത്തിലെ കണ്ണികളെന്ന് പൊലീസ്; കാറിൽ നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

കണ്ടാൽ ഒറിജിനലിനെ വെല്ലും, തുറന്നാൽ തീർന്നു; വെയർഹൗസിൽ റെയ്ഡിൽ പിടികൂടിയത് 41,000 കുപ്പി വ്യാജ പെർഫ്യൂം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ