കണ്ടാൽ ഒറിജിനലിനെ വെല്ലും, തുറന്നാൽ തീർന്നു; വെയർഹൗസിൽ റെയ്ഡിൽ പിടികൂടിയത് 41,000 കുപ്പി വ്യാജ പെർഫ്യൂം

വെയര്‍ഹൗസില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവ പിടികൂടിയത്. 

inspection team seized 41000 counterfeit perfume bottles from warehouse

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആയിരക്കണക്കിന് വ്യാജ പെര്‍ഫ്യൂമുകള്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളില്‍ നിര്‍മ്മിച്ച വ്യാജ പെര്‍ഫ്യൂമുകളാണ് പിടികൂടിയത്. 

ഹവാലി ഗവര്‍ണറേറ്റില്‍ നിന്നാണ് 41,000 കുപ്പി വ്യാജ പെര്‍ഫ്യൂമുകള്‍ പിടികൂടിയത്. മാന്‍പവര്‍ ഉദ്യോഗസ്ഥര്‍, ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവരടങ്ങുന്ന സംയുക്ത ടീമുകള്‍ നടത്തിയ റെയ്ഡിലാണ് വെയര്‍ഹൗസില്‍ നിന്ന് ഇവ പിടികൂടിയത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരിയുടെ നേത്യത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വ്യാജ ഉല്‍പ്പന്നങ്ങൾ നിര്‍മ്മിച്ച സ്ഥാപന ഉടമയെ കൊമേഴ്‌സ്യല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യ്തു. വെയര്‍ഹൗസ് അധികൃതര്‍ പൂട്ടിച്ചു. 

(പ്രതീകാത്മക ചിത്രം)

Read Also -  ലൈക്ക് ബട്ടൺ അടിച്ചുപൊട്ടിച്ച് വൈറലായി വീഡിയോ, ദുബൈ ടു കേരളം പറന്നെത്തിയ കിടിലൻ സര്‍പ്രൈസിന് ലൈക്കോട് ലൈക്ക്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios