സ്വകാര്യ ലോഡ്ജിനെക്കുറിച്ച് രഹസ്യവിവരം, സംയുക്ത നീക്കത്തിൽ പിടിയിലായത് കോളേജ് വിദ്യാർത്ഥിയടക്കം 4 പേർ; മലപ്പുറത്ത് എംഡിഎംഎ വേട്ട

Published : Jun 16, 2026, 12:21 PM IST
malappuram mdma

Synopsis

മഞ്ചേരിയിലും അരീക്കോടും അടക്കം പല സ്ഥലങ്ങളിലും ലഹരിമരുന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നു.

മലപ്പുറം: അരീക്കോട് 14.120. ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേർ പിടിയിൽ. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായിട്ടാണ് നടപടി. മലപ്പുറം അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നുള്ള സംയുക്ത നീക്കത്തിലാണ് നാല് പേരെ ലഹരിമരുന്നുമായി പിടികൂടിയിരിക്കുന്നത്. പൂക്കളത്തൂർ സ്വദേശി വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ദിൽഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയൻ കുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസ്സിൽ വീട്ടിൽ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 14 ​ഗ്രാമിലധികം എംഡിഎംഎയുമായി പിടികൂടിയത്.

ഇവരിൽ 2 പേർ നേരത്തെ ലഹരിക്കേിൽ ജാമ്യത്തിലിറങ്ങിയവരാണെന്നും പൊലീസ് പറയുന്നു. മഞ്ചേരിയിലും അരീക്കോടും അടക്കം പല സ്ഥലങ്ങളിലും ലഹരിമരുന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നു. മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് പൊലീസും ഡാൻസാഫും അറിയിച്ചിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ കാറുമായി പൊലീസുകാരന്റെ പരാക്രമം, കെഎസ്ആർടിസി ബസിലടക്കം തട്ടി, സിസിടിവി ദൃശ്യം പുറത്ത്
കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാനിൽ പതിച്ച നമ്പർ ഒരു ഇന്നോവ കാറിന്റേത്, പിടികൂടി