
കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി. താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ പിടികൂടിയത്. പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്. മുഹമ്മദ് ഷഹദിനെ പിടികൂടാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു.
മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിൽ തീപടർന്നു, പെരിങ്ങമ്മല വനമേഖലയിൽ രണ്ടര ഏക്കറോളം കത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം