ഭാര്യവീടിനടുത്ത് ലഹരിവിൽപ്പനയ്ക്ക് ശ്രമം, ക്രിമിനൽ കേസുകളിൽ പ്രതി എംഡിഎംഎയുമായി പിടിയിൽ

Published : Oct 13, 2026, 10:12 PM IST
arrest

Synopsis

തിരുവനന്തപുരത്ത് 1.27 ഗ്രാം എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജോയൽ തോമസ് പിടിയിലായി. ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ലഹരി വിൽപ്പന നടത്തിയിരുന്ന നിരവധി ക്രമിനൽകേസുകളിലെ പ്രതി അറസ്റ്റിൽ. 1.27 ഗ്രാം എംഡിഎംഎയുമായി തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ജോയൽ തോമസ് (28) ആണ് തലസ്ഥാനത്ത് നിന്നും അറസ്റ്റിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ടീം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കീഴായിക്കോണത്തുള്ള ഭാര്യവീടിന് സമീപത്തുനിന്നാണ് ഡാൻസാഫ് ടീം ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തുടർനടപടികൾക്കായി പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി. വെഞ്ഞാറമൂട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇ‍യാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്. തൃശൂർ ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ രാസലഹരിയുമായി ബന്ധപ്പെട്ട കേസുകളും, മറ്റ് വിവിധ സ്റ്റേഷനുകളിലായി അക്രമ സംഭവങ്ങൾ ഉൾപ്പെടെ നാലോളം കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം നാളെ കണ്ണൂരിലെ വീട്ടിലെത്തിക്കും
വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തി, പ്രതി ഒടുവിൽ പിടിയിൽ