വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തി, പ്രതി ഒടുവിൽ പിടിയിൽ

Published : Oct 13, 2026, 09:25 PM IST
Kerala Police

Synopsis

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച കാസർഗോഡ് സ്വദേശി ലിബേഷിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ : കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു . കാസർഗോഡ് ജില്ല ചന്തേര പിലിക്കോട് മൈലാച്ചുംകുളങ്ങര വീട്ടിൽ ലിബേഷിനേയാണ് ( 26) പിടിയിലായത്.

മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് തൃശൂർ ഭാഗത്തേക്ക് വന്ന പ്രതി വടക്കാഞ്ചേരി വാഴക്കോട് വെച്ച് അവിടെ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ചു . കൊണ്ടുവന്ന ബൈക്ക് അവിടെ ഉപേക്ഷിച്ച് പൾസർ ബൈക്കെടുത്ത് കടന്നു കളഞ്ഞു . പിന്നീട് ഈ ബൈക്കുമായി ഒറ്റപ്പാലത്ത് എത്തിയ പ്രതി അവിടെ വഴിയരികിൽ കീ ഊരാതെ ഇരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പൾസർ ബൈക്ക് അവിടെ ഉപേക്ഷിച്ച് ബുള്ളറ്റുമായി തമിഴ്നാട്ടിലേക്ക് കടന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

തമിഴ്നാട്ടിൽ വാഹനം പൊളിച്ചു വിൽക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നാണ് കാസർഗോഡ് സ്വദേശി ലിബേഷിനെ പോലിസ് തിരിച്ചറിഞ്ഞത്. സൈബർ പോലീസിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ എടുത്ത് കാസർഗോഡ് എത്തിയ വടക്കാഞ്ചേരി പോലീസ് സംഘം പ്രതിയെ വീടിന്റെ പരിസരത്തു കണ്ട് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ലിബേഷിന് കോഴിക്കോട്, ഷൊർണ്ണൂർ, ഒറ്റപ്പാലം, കാസർഗോഡ് എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. വടക്കാഞ്ചേരി എസ് എച്ച് ഒ അനൂപിന്റെ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ പ്രദീപ് പി.വി. സീനിയർ സിവിൽ പോലീസ് ഓഫീസർ ലിജോ ജേക്കബ്ബ്, സിവിൽ പോലീസ് ഓഫീസർമാരായ സഗുൺ, നിശാന്ത് എന്നിവരുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് 62 ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയ 31-കാരൻ പിടിയിൽ, ആഡംബര കാറും കസ്റ്റഡിയിൽ; സൈബർ തട്ടിപ്പിലെ പണമെന്ന് പൊലീസ്
ഫോർട്ട്കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി വൻ കവർച്ച; ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽ