പാപനാശം കടലില്‍ തിരയില്‍പ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

By Web TeamFirst Published Mar 27, 2024, 2:19 PM IST
Highlights

നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലില്‍ കാണാതാകുകയായിരുന്നു. പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം.

തിരുവനന്തപുരം: പാപനാശം കടലില്‍ തിരയില്‍പ്പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഞ്ചല്‍ സ്വദേശി അഖിലി (21)നെയാണ് കാണാതായത്. ഇന്നലെ രാത്രി 7.15ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലില്‍ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. താലൂക്ക് തഹസില്‍ദാര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ ഇന്നലെ രാത്രി സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തന്നെയാണ് തിരച്ചില്‍ നടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്. ഉച്ചയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവും എന്നാണ് ലഭിക്കുന്ന വിവരം.

കൊടും ചൂടിന് ശമനമില്ല, അഞ്ച് ദിവസം ചുട്ടുപ്പൊള്ളും; ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശങ്ങള്‍ 
 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

tags
click me!