
എറണാകുളം: അതിരപ്പിള്ളി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. പാര്‍ക്കിനുള്ളിലെ മുളങ്കൂട്ടങ്ങള്‍ ചവിട്ടിയൊടിച്ചിട്ട നിലയിലാണ്. ചെടിച്ചട്ടികളും ഗ്രില്ലുകളും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ടെന്ന് പ്രകൃതി ഗ്രാമം അധികൃതര്‍ അറിയിച്ചു.
ഇടുക്കിയില്‍ ആറിടങ്ങളില്‍ കാട്ടാന ആക്രമണം
ചിന്നക്കനാല്‍, ദേവികുളം അടക്കം ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം നടന്നു. ഇതോടെ സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍. വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നാണ് സംശയം.
ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പന്‍ ടൗണില്‍ തന്നെയുള്ള ഒരു വീട് ആക്രമിച്ച് ഭിത്തിയും സീലിങുമെല്ലാം തകര്‍ത്തു. അടിമാലി നേര്യമംഗലം റോഡില്‍ ആറാം മൈലിലും കാട്ടാനയിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തുടര്‍ന്ന് ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടോടെ ഈ ആന ഉള്‍ക്കാട്ടിലേക്ക് തന്നെ തിരിച്ചുകയറിയത് ആശ്വാസമായി. ഇതോടെ പ്രദേശത്തെ ജാഗ്രതാ നിര്‍ദേശവും പിന്‍വലിച്ചു.
ഇടമലക്കുടിയില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി പലചരക്ക് കട നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കടയിലെ പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിക്കുകയും നാലുപാടുമായി ചിതറിയിടുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇവിടെ കാട്ടാനകളെ കാണുന്നത് സ്ഥിരമാണെങ്കിലും ഇവ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് അത്ര സാധാരണമല്ല. ഇതിന് വിപരീതമായാണ് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും നടന്ന ആക്രമണം ദേവികുളത്ത് ഇന്ന് പടയപ്പയെന്ന കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയതും പരിഭ്രാന്തി പരത്തി. ഇതിനെ പിന്നീട് ആര്‍ആര്‍ടീം തുരത്തി കാട്ടിലേക്ക് കയറ്റിവിട്ടു. ദേവികുളത്താണെങ്കില്‍ ഇന്നലെ രാത്രിയില്‍ ആറ് ആനകളുടെ കൂട്ടമാണ് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നത്.
'വ്യാപക അന്വേഷണം, ഒടുവില്‍ ആരതിയെ കണ്ടെത്തി'; സുരക്ഷിതയെന്ന് കുടുംബം
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam