
ഇടുക്കി: സിഎസ്ഐ പള്ളിയില്‍ അനുമതിയില്ലാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിഎസ്ഐ സഭ വൈദികര്‍ക്കായി ധ്യാനം സംഘടിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ വ്യക്തമാക്കി.
ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറില്‍ സഭ ധ്യാനം സഘടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും പ്രശ്‌നത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ പതിമൂന്ന് മുതല്‍ പതിനേഴാം തീയതി വരൊണ് മൂന്നാര്‍ സി എസ് ഐ പള്ളിയില്‍ വച്ച് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനം നത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് നടത്തിയ ധ്യാനം അധികൃതരെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.
ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഇതിന് ശേഷം മടങ്ങിയെത്തിയ വൈദികര്‍ ഇടവക പള്ളികളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ധ്യാനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നൂറോളം വൈദികര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും പിന്നീട് രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തു.
ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും. മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. എന്നാല്‍ ഗുരിതരമായ വീഴ്ച ഉണ്ടായെന്ന് വ്യക്തമായിട്ടും അധികൃതര്‍ സഭയ്‌ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
വൈദികര്‍ എല്ലാവരും തന്നെ കുടുംബമായി താമസിക്കുന്നവരാണ്. ഇവരുടെ വീടുകളിലുള്ളവരും. സണ്ടേ സ്‌കൂളുകലിലെത്തിയ വിദ്യാര്‍ത്ഥികള്‍ മറ്റ് സബാ വിശ്വാസികളടക്കം ആയിരക്കണക്കിന് ആളുകളുമായിട്ടാണ് വൈദികര്‍ അടുത്തിടപഴകിയിത്. ഇത് വിശ്വാസികള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തുന്നു. അതുകൊണ്ട് വിശ്വാസ സമൂഹത്തില്‍ നിന്നും സഭാ നേതൃത്വത്തതിനെതിരേ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam