കൂടെ താമസിച്ചിരുന്ന സ്‌ത്രീയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

Published : May 05, 2021, 04:27 PM IST
കൂടെ താമസിച്ചിരുന്ന സ്‌ത്രീയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

Synopsis

ചൊവ്വാഴ്‌ച പുലർച്ചെ 12.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെ കൂർദൂസ്, സുജിതയുടെ ശരീരത്തിൽ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

മാവേലിക്കര: കൂടെ താമസിച്ചുവന്ന സ്‌ത്രീയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്‌ പശ്ചിമബംഗാൾ സ്വദേശി അറസ്‌റ്റിലായി. തഴക്കര പഞ്ചായത്തിൽ വെട്ടിയാർ പ്ലാവിള കിഴക്കതിൽ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന മാൽഡ സലൈഡങ്ക ദക്കിൻബാസ്‌തുവിൽ കുർദൂസ് അൻസാരി (21) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന, മാൽഡ ചിലിമാപൂർ സ്വദേശിനി സുജിത കിസ്‌കുവാണ് (സംഗീത, 22) 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിയുന്നത്. 

ചൊവ്വാഴ്‌ച പുലർച്ചെ 12.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെ കൂർദൂസ്, സുജിതയുടെ ശരീരത്തിൽ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ടര വർഷമായി വെട്ടിയാറിൽ താമസിച്ചുവരുന്ന കുർദൂസ് നിർമാണത്തൊഴിലാളിയാണ്. സുജിത ഇയാൾക്കൊപ്പം താമസമായിട്ട് രണ്ടര മാസമായിട്ടേയുള്ളൂ. ഡൽഹിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഇവർ താമസിക്കുന്നതിന് തൊട്ടടുത്തുള്ളവരുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഫോറൻസിക് വിരലടയാള  വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ
ഭാര്യയെ വീഡിയോ കോള്‍ ചെയ്തു, കഴുത്തില്‍ കുരുക്ക് മുറുക്കി; കോഴിക്കോട് നരിക്കുനിയില്‍ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു