
കോട്ടയം : നഗരമധ്യത്തിൽ കെട്ടിടത്തിൽ നിന്ന് കോൺഗ്രീറ്റ് ഭാഗം അടർന്നു വീണ് ലോട്ടറി കടയിലെ ജീവനക്കാരൻ മരിച്ചു.
മീനാക്ഷി ലക്കി സെന്റർ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ രാജധാനി ബിൽഡിംങ്ങിന് മുകളിലെ ജനൽ പാളിയുടെ ഭാഗത്തുണ്ടായിരുന്ന കോൺഗ്രീറ്റ് ഭാഗവും ഇഷ്ടികകളും അടർന്നു വീഴുകയായിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എ്ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം രാജധാനി ഗ്രൂപ്പിന് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു.
അട്ടിമറി നീക്കം? കാസർകോട് റെയിൽവെ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി