പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർമാർ ചേരിതിരിഞ്ഞേറ്റുമുട്ടി, പൊലീസുകാരന്‍റെ കൈവിരൽ കടിച്ച് മുറിച്ചു

Published : Aug 17, 2023, 10:13 PM IST
പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർമാർ ചേരിതിരിഞ്ഞേറ്റുമുട്ടി, പൊലീസുകാരന്‍റെ കൈവിരൽ കടിച്ച് മുറിച്ചു

Synopsis

സ്റ്റേഷൻ  പി ആർ ഓ എം.എസ് സനലിന്റെ കൈവിരലിന് പരിക്കേറ്റത്. സംഭവത്തിൽ റിങ്കി, ഇർഫാൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി : പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരന്‍റെ കൈവിരൽ ഒരാൾ  കടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷൻ  പി ആർ ഓ എം.എസ് സനലിന്റെ കൈവിരലിന് പരിക്കേറ്റത്. സംഭവത്തിൽ റിങ്കി, ഇർഫാൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുട്ടമശ്ശേരിയിലും, മുടിക്കലിലും താമസിക്കുന്ന ട്രാൻസ്ജെൻഡർമാരാണ് പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രശ്നം സ്റ്റേഷന് പുറത്ത്  പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് ഇവർ അക്രമാസക്തരായത്. പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
 

സംവാദത്തിന് ഞാൻ തയ്യാർ, വീണയുടെ രേഖകൾ പുറത്തു വിടാൻ സിപിഎം തയ്യാറുണ്ടോ; പരസ്യ സംവാദത്തിന് ക്ഷണിച്ച് കുഴൽനാടൻ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്