ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസിൻ്റെ യാത്ര; വിശദീകരണവുമായി ഡ്രൈവര്‍, 'പ്രശ്നത്തിന് കാരണം ടോള്‍ പ്ലാസ ജീവനക്കാരുടെ കടുംപിടുത്തം'

Published : Jun 09, 2026, 04:53 PM IST
ksrtc

Synopsis

ടോള്‍ പ്ലാസ ജീവനക്കാരുടെ കടുംപിടുത്തമാണ് പ്രശ്നത്തിന് കാരണമെന്നാണ് ഡ്രൈവറുടെ വിശദീകരണം. ഫാസ് ടാഗില്‍ സാങ്കേതിക പ്രശ്നമുണ്ടായത് കാരണം ടോള്‍ നല്‍കാന്‍ കഴിഞ്ഞില്ല. സ്വന്തം കയ്യില്‍ നിന്നും പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ടോള്‍ പ്ലാസക്കാര്‍ സ്വീകരിച്ചില്ലെന്ന് വാദം.

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ വണ്‍വേ തെറ്റിച്ചുള്ള കെഎസ്ആര്‍ടിസി ബസിന്‍റെ യാത്രയില്‍ വിശദീകരണവുമായി ഡ്രൈവര്‍. ടോള്‍ പ്ലാസ ജീവനക്കാരുടെ കടുംപിടുത്തമാണ് പ്രശ്നത്തിന് കാരണമെന്നാണ് ഡ്രൈവറുടെ വിശദീകരണം. ഫാസ് ടാഗില്‍ സാങ്കേതിക പ്രശ്നമുണ്ടായത് കാരണം ടോള്‍ നല്‍കാന്‍ കഴിഞ്ഞില്ല. സ്വന്തം കയ്യില്‍ നിന്നും പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ടോള്‍ പ്ലാസക്കാര്‍ സ്വീകരിച്ചില്ലെന്ന് വാദം. പതിനഞ്ച് മിനുട്ടോളം ടോള്‍ പ്ലാസക്ക് സമീപം നിര്‍ത്തിയിടേണ്ടി വന്നുവെന്നും ഡ്രൈവര്‍ പറയുന്നു.

ദേശീയപാതയിൽ കോഴിക്കോട് രാമനാട്ടുകര ഭാഗത്താണ് സംഭവം. എന്‍ എച്ച് ബൈപ്പാസിൽ മൂന്ന് കിലോ മീറ്റർ ദൂരമാണ് കെഎസ്ആര്‍ടിസി ബസ് വണ്‍വേ തെറ്റിച്ച് അപകടകരമായി തിരിച്ചോടിയത്. പിന്നീട് സർവീസ് റോഡിലേക്ക് തിരിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ നിയമലംഘനം ദൃശ്യങ്ങൾ സഹിതം ദേശീയ പാത അതോറിറ്റി മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കെഎസ്ആര്‍ടിസിക്ക് നോട്ടീസ് നൽകാനാണ് മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ നിന്ന് ജീപ്പിൽ മലപ്പുറത്തേക്ക്, വളാഞ്ചേരി വരെ എത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ ബ്രൗണ്‍ഷുഗര്‍; അറസ്റ്റിൽ
താമരശ്ശേരി ചുരത്തിൽ റോഡിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റുന്നതിനിടെ തിരിഞ്ഞ് കടിച്ചു, കാലിലെ മാംസം അടർന്നു; യുവാവ് ആശുപത്രിയിൽ