തലസ്ഥാനത്തെ ഗവ. കണ്ണാശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സെപ്തംബര്‍ 30ന്; മേയർ ഉദ്ഘാടനം ചെയ്യും, പാമ്പുകളെ പിടിക്കാൻ വാവ സുരേഷ്

Published : Sep 28, 2026, 07:40 PM IST
thiruvananthapuram-government-eye-hospital-

Synopsis

തിരുവനന്തപുരം ഗവ. കണ്ണാശുപത്രി വളപ്പിൽ സെപ്തംബർ 30ന് നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാടും പടർപ്പും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളുടെ ശല്യമായതിനാലാണ് അടിയന്തര ശുചീകരണം നടത്തുന്നത്. മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്ന യജ്ഞത്തിൽ പാമ്പുകളെ പിടിക്കാൻ വാവ സുരേഷും പങ്കെടുക്കും.

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ നേത്ര ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം ഗവ. കണ്ണാശുപത്രി വളപ്പിൽ സെപ്തംബർ 30ന് മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടക്കുന്നത്. ആശുപത്രിയിലെ ആറ് ഏക്കറോളം വരുന്ന കോമ്പൗണ്ട് നിലവിൽ കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. ഇത് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ടെന്ന് മാത്രമല്ല, പകർച്ചവ്യാധി ഭീഷണിയുയർത്തി ആശുപത്രിയിലെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര ശുചീകരണത്തിന് നഗരസഭ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഉദ്ഘാടനം

രാവിലെ 8 മണിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ ജി. എസ്. ആശാനാഥ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ. ഗോപൻ, ആശുപത്രി ഡയറക്ടർ ഡോ. ചിത്ര, സൂപ്രണ്ട് ഡോ. സുനിൽ എം.എസ്, ആർ. എം. ഒ ഡോ. നയന എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ആശുപത്രി വളപ്പിൽ ഇഴജന്തുക്കളുടെ ശല്യമുള്ളതിനാൽ പാമ്പുകളെ പിടികൂടുന്നതിനായി സ്നേക്ക് മാസ്റ്റർ വാവ സുരേഷും ശുചീകരണ യജ്ഞത്തിന്റെ ഭാഗമാകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂര മര്‍ദനം; മലപ്പുറത്ത് യുവാവിനെ ആക്രമിച്ച കേസില്‍ 4പേര്‍ അറസ്റ്റില്‍
പ്ലസ്ടുവിന് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്ത വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് രക്ഷകരായി പൊലീസ്