വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്‍റിലൂടെ തട്ടിപ്പ് നടത്തിയ പ്രതികൾ അറസ്റ്റിൽ

By Web TeamFirst Published Nov 16, 2019, 11:13 PM IST
Highlights
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ റിക്രൂട്ട്മെന്‍റ് വഴി  ഉദ്യോഗാർത്ഥികളിൽ നിന്നും ബയോഡേറ്റയും പാസ്പോർട്ടിന്റെ കോപ്പിയും മറ്റും വാങ്ങി പണം കൈപ്പറ്റിയ പ്രതികള്‍ അറസ്റ്റില്‍.
  • കായംകുളം സിഐയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കായംകുളം : വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാർത്ഥികളിൽ നിന്നും ബയോഡേറ്റയും പാസ്പോർട്ടിന്റെ കോപ്പിയും മറ്റും വാങ്ങി പണം കൈപ്പറ്റി വ്യാജ റിക്രൂട്ട്മെന്റുകൾ നടത്തിയ പ്രതികള്‍ അറസ്റ്റില്‍. കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ ഉലവനത്തറയിൽ നജ്മുദ്ദീൻ മകൻ മുഹ്സിൻ വയസ്സ്- (34)തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട്, മുറിയിൽ മുക്കുവൻകോട് മുസമ്മിൽ മൻസിൽ ഷാഹുൽ ഹമീദ് മകൻ താജുദ്ദീൻ വയസ്സ്- (49)എന്നിവരാണ് അറസ്റ്റിലായത്. 

കായംകുളം മേരിലാന്റ് ഹോട്ടലിൽ വ്യാജ റിക്രൂട്ട്മെൻറ് നടത്തുമ്പോള്‍ കായംകുളം സിഐ കെ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ എം ടോമി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരിൽനിന്നും വ്യാജ റിക്രൂട്ട്മെന്റ് സംബന്ധമായ രേഖകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

click me!