കടയിൽ തിരക്കുള്ള സമയം, സിഗരറ്റ് വാങ്ങാനെത്തി; ജ്യൂസ് അടിച്ച ശേഷം തരാമെന്ന് മറുപടി, പിന്നാലെ ജീവനക്കാർക്ക് മർദനം

Published : Mar 10, 2026, 09:49 AM IST
cigarette

Synopsis

കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൂൾ ബാർ ജീവനക്കാർക്ക് മർദനമേറ്റു. തിരക്കുള്ള സമയത്ത് സിഗരറ്റ് ആവശ്യപ്പെട്ട യുവാക്കൾ, അല്പം കാത്തിരിക്കാൻ പറഞ്ഞതോടെ പ്രകോപിതരാവുകയും കൂടുതൽ ആളുകളുമായി എത്തി ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.  

കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കടയിലെ ജീവനക്കാരെ മർദിച്ച് യുവാക്കൾ. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. വൈറ്റില- തമ്മനം റോഡിൽ പ്രവർത്തിക്കുന്ന കൂൾ ബാറിലെ ജീവനക്കാരായ കാസർകോട് സ്വദേശി നൗഫൽ (26), പാലക്കാട് സ്വദേശി റിൻഷാദ് (23) എന്നിവർക്കാണ് യുവാക്കളുടെ മർദനമേറ്റത്.

കടയിൽ തിരക്കുള്ള സമയത്ത് രണ്ട് യുവാക്കൾ റിൻഷാദിനോട് സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ജ്യൂസ് അടിക്കുകയാണന്നും അല്പം താമസമുണ്ടന്നും റിൻഷാദ് മറുപടി പറഞ്ഞു. എന്നാൽ അത് പറ്റില്ലെന്നും സിഗരറ്റ് ഇപ്പോൾ തന്നെ വേണമെന്നും തങ്ങൾ ലോക്കൽ ആളുകൾ ആണെന്നും യുവാക്കൾ പറഞ്ഞു. തുടർന്ന് തർക്കമായി.

അസഭ്യം പറഞ്ഞ് മടങ്ങിപ്പോയ യുവാക്കൾ മൂന്നാമത് ഒരാളെ കൂടെ കൂട്ടി തിരികെ എത്തി. തുടർന്ന് കടയുടെ അകത്തേക്ക് കയറി ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്ന് കടക്കാർ പറഞ്ഞു. ജീവനക്കാരുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും