റോഡിൽ കിടന്ന വാഹനം കണ്ട് തോന്നിയ സംശയം, സമീപത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 3 യുവാക്കൾ പിടിയിൽ; മയക്കുമരുന്ന് സംഘം വലയിൽ

Published : Feb 22, 2026, 04:46 PM IST
Police

Synopsis

കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ഇവരുടെ വാഹനത്തിൽ നിന്ന് അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കണ്ടെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: കല്ലമ്പലം കടുവയിൽ തോട്ടയ്ക്കാട് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ആറ്റിങ്ങൽ കിഴിവിലം പറയത്തുകോണം ശാന്തിനഗര്‍ സമീറാമന്‍സിലില്‍ മൻസീർ (38) , പെരുംകുളം, മാളവികപൊയ്ക സല്‍മാന്‍ മന്‍സിലില്‍ സൽമാൻ (27), കടയ്ക്കാവൂര്‍, മണ്ണാത്തിമൂല, വിളയില്‍പടിക്കല്‍ വീട്ടില്‍ രാജ്‌മോൻ(37) എന്നിവരാണ് പിടിയിലായത്. 

ഇന്നലെ ഉച്ചയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ വീടിന് സമീപത്തേക്കെത്തിയ വാഹനം പരിശോധിച്ചപ്പോഴായിരുന്നു അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. പിന്നാലെ ഡാൻസഫ് സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്തിയില്ല. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു..

പിടിയിലായ പ്രതികൾ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എകരൂലിലെ വീട്ടിൽ രാത്രി വൈകിയും ആളുകൾ വന്നുപോകുന്നു, പൊലീസിന് കിട്ടിയ വിവരം സത്യം; പരിശോധനയിൽ ചാരായം വാറ്റുന്നതെന്ന് വ്യക്തമായി; പ്രതി അറസ്റ്റിൽ
ആര്‍ക്കും സംശയം തോന്നാതെ പുലര്‍ച്ചെ തിരുവല്ല ബസ് സ്റ്റാൻഡിലെത്തിയ രണ്ടുപേര്‍, എല്ലാം നേരത്തെ അറിഞ്ഞ പൊലീസ് കയ്യോടെ പിടിച്ചത് എംഡിഎംഎ