നിലമ്പൂരിന് കൈത്താങ്ങായി മൂന്നാറിലെ ഒരുകൂട്ടം സംഘടനകളും വ്യാപാരികളും

By Web TeamFirst Published Aug 28, 2019, 11:14 AM IST
Highlights

മൂന്നാര്‍ വോയ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാര്‍ യൂണിറ്റ്, കുറുഞ്ഞി വെല്‍ഫയര്‍ അസോസിയേഷന്‍ എന്നിവരില്‍ നിന്നും സമാഹരിച്ച രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് എത്തിച്ച് നല്‍കുന്നത്. 

ഇടുക്കി: നിലമ്പൂരിനെ കൈവിടാതെ മൂന്നാറിലെ വ്യാപാരികളും വിവിധ സംഘടനകളും. പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട നിലമ്പൂരിലെ ജനങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് മൂന്നാറിലെ ഒരുകൂട്ടും സംഘടനകളും വ്യാപാരികളും. എല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന നിലമ്പൂരിലെ ജനങ്ങള്‍ക്ക് മൂന്നാര്‍ വോയ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാര്‍ യൂണിറ്റ്, കുറുഞ്ഞി വെല്‍ഫയര്‍ അസോസിയേഷന്‍ എന്നിവരില്‍ നിന്നും സമാഹരിച്ച രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് എത്തിച്ച് നല്‍കുന്നത്. 

മൂന്നാര്‍ ടൗണില്‍ നിന്നും പുറപ്പെട്ട വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് ദേവികുളം സബ് കളക്ടര്‍ രേണുരാജ് നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി മൂന്നാര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ്. കെ ഗണേഷന്‍, സെക്രട്ടറിമാരായ രാജു ശ്രീലക്ഷമി, സിജോ മെടിക്കല്‍, മൂന്നാര്‍ വോയ്‌സ് പ്രസിഡന്റ് മാഹാരാജ മണി, സെക്രട്ടറി ബാബു, കുറുഞ്ഞി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ കുമാര്‍, സെക്രട്ടറി ഇളംങ്കോവന്‍ എന്നിവര്‍ പങ്കെടുത്തു.
 

click me!