പ്രഷറിന്റെ ഗുളികക്ക് നിലവാരമില്ലെന്ന് രോഗികളുടെ പരാതി; റബ്ബർ പോലെ വലിയുന്നു, ഒടുവിൽ വിതരണം നിർത്തി

Published : Sep 21, 2025, 01:46 PM IST
Metoprolol

Synopsis

പ്രഷറിന്റെ ഗുളികക്ക് നിലവാരമില്ലെന്ന് രോഗികളുടെ പരാതി. വിതരണം നിർത്തിവെച്ചു. വയോജനങ്ങൾക്ക് നൽകിയ മെറ്റോപ്രോളോൾ ഗുളികയുടെ ഗുണമേന്മ സംബന്ധിച്ചായിരുന്നു പരാതി ഉയർന്നത്. 

കൊല്ലം : വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്ത മരുന്നിന് നിലവാരമില്ലെന്ന പരാതിയെ തുടർന്ന് പ്രഷർ ഗുളികയുടെ വിതരണം നിർത്തിവെച്ചു. രോഗികളുടെ പരാതിയെ തുടർന്നാണ് ക്ലാപ്പന പഞ്ചായത്തിന്റെ നടപടി. വയോജനങ്ങൾക്ക് നൽകിയ മെറ്റോപ്രോളോൾ ഗുളികയുടെ ഗുണമേന്മ സംബന്ധിച്ചായിരുന്നു പരാതി ഉയർന്നത്. ഗുളിക റബ്ബർ പോലെ വലിഞ്ഞു വരുന്നുവെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വിതരണം നിർത്തിവെച്ചത്. മരുന്ന് സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു