
തിരുവനന്തപുരം: നഗരത്തിലെ പൈതൃക, സാസ്കാരിക കേന്ദ്രങ്ങളെ കോർത്തിണക്കി കെ.എസ്.ആർ.ടിസിയുടെ ഡബിൽ ഡെക്കർ ബസിൽ മെട്രോ റ്റു റിട്രോ '' യാത്ര. കവടിയാറിൽ നിന്ന് തുടങ്ങി വെള്ളയമ്പലം, കനകക്കുന്ന് പാലസ്, പബ്ളിക് ആഫീസ്, എൽ.എം.എസ്, പബ്ളിക് ലൈബ്രറി, സ്കൂൾ ഓഫ് ആർട്സ്, സെൻറ് ജോസഫ് ചർച്ച്, പാളയം മോസ്ക്, സെക്രട്ടറിയേറ്റ്, പുളിമുട്, ആയുർവേദ കോളേജ്, ഓവർ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേകോട്ട എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അന്തർ ദേശീയ ടൂറിസം കേന്ദ്രമായ കോവളത്ത്
സമാപിച്ചു.
തലസ്ഥാന നഗരത്തിൻറെ ചരിത്ര പഴമയിലേക്ക് വിനോദ സഞ്ചാരികള കൈപിടിച്ച് നടത്തിയ യാത്ര റാണി ഗൌരിപാർവ്വതി ഭായി ഫ്ളാഗ് ഓഫ്
ചെയ്തു. അന്തർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്കാൾ ഇൻറർനാഷണൽ ക്ളബ്ബ് ടൂറിസം വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ക്ളബ്ബ് പ്രസിഡൻറ് രാജഗോപാൽ അയ്യർ നേതൃത്വം നൽകിയ യാത്രക്ക് കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകർ, ചരിത്രകാരൻ ഡോ.ശശിഭൂഷൺ എന്നിവർ ആശംസകൾ നേർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam