നാലു വയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ മധ്യവയസ്കന്‍ പിടിയില്‍

Published : Sep 17, 2018, 08:36 PM ISTUpdated : Sep 19, 2018, 09:28 AM IST
നാലു വയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ മധ്യവയസ്കന്‍ പിടിയില്‍

Synopsis

കുട്ടിയുടെ വീടിനു സമീപം അപ്പൂപ്പനും അമ്മൂമ്മയും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് രണ്ടു വർഷമായി പ്രതിയായ ചന്ദ്രൻ താമസിച്ചു വന്നിരുന്നത്.ഇവിടെ വെച്ചാണ് പീഡനം നടന്നത്.

ഹരിപ്പാട്: ആറാട്ടുപുഴയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.  ആലപ്പാട്, അഴീക്കൽ, പുതുവീട്ടിൽ  ചന്ദ്രൻ (42)നെയാണ് തൃക്കുന്നപ്പുഴ എസ്ഐ സിസിൽ ക്രിസ്ത്യൻ രാജിന്റെ  നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഞായറാഴ്ച രാവിലെയാണ് പീഡനം നടന്നത്. ഉച്ചയോടെ ശാരീരിക ബുന്ധിമുട്ടുകൾ ഉണ്ടെന്നു കുട്ടി പറഞ്ഞതോടെയാണ് വീട്ടുകാർ ഇത് അറിയുന്നത്. 

തുടർന്ന് ആറാട്ടുപുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് കായംകുളം ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി. ഉടൻ രക്ഷിതാക്കളും ഗ്രാമപഞ്ചായത്ത് അംഗവും ചേർന്ന്  വിവരം ചൈൽഡ്‌ലൈനിലും, പോലീസിലും  അറിയിക്കുകയായിരുന്നു. കുട്ടിയുടെ വീടിനു സമീപം അപ്പൂപ്പനും അമ്മൂമ്മയും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് രണ്ടു വർഷമായി പ്രതിയായ ചന്ദ്രൻ താമസിച്ചു വന്നിരുന്നത്.ഇവിടെ വെച്ചാണ് പീഡനം നടന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു