കക്കൂസ് ടാങ്കിൽ മൃതദേഹം, ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി അയൽവാസിയുടെ കക്കൂസ് ടാങ്കിൽ തള്ളിയ നിലയിൽ

Published : Jul 01, 2023, 07:34 PM IST
 കക്കൂസ് ടാങ്കിൽ മൃതദേഹം, ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി അയൽവാസിയുടെ കക്കൂസ് ടാങ്കിൽ തള്ളിയ നിലയിൽ

Synopsis

മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കക്കൂസ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കാസർകോട് : ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണ്മാനുണ്ടായിരുന്നില്ല. അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കക്കൂസ് കുഴിയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയെ എത്തിച്ചി പരിശോധന നടത്തുകയാണ്. 
 

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

 <

 

 

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം