പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍

Published : Feb 27, 2025, 07:31 PM ISTUpdated : Mar 01, 2025, 10:46 PM IST
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍

Synopsis

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15 -ാം വാർഡിൽ കോച്ചേരി വീട്ടിൽ ജോസഫി (60) നെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്

പൂച്ചാക്കൽ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15 -ാം വാർഡിൽ കോച്ചേരി വീട്ടിൽ ജോസഫി (60) നെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട്ടുശ്ശേരി പി എസ് കവലയ്ക്ക് സമീപം പൊടിമില്ല് നടത്തുന്ന ജോസഫിന്റെ കടയിൽ അരിപൊടിക്കാൻ എത്തിയ 14 വയസ്സുള്ള കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പോക്സോ കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പത്താം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറി, അശ്ലീലം പറഞ്ഞു; ആലപ്പുഴയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു

അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും, കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്‌ ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന്  സ്ഥലത്തെത്തിയ നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതത്. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും, കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്‌ ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു എന്ന പരാതിയിലാണ് അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍
വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍