ജോലി കോഴി ഫാമിൽ, ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് പിടികൂടിയപ്പോൾ ഒഡീഷ സ്വദേശിയുടെ കയ്യിൽ 7.5 കിലോ കഞ്ചാവ്

Published : Feb 27, 2025, 06:59 PM IST
ജോലി കോഴി ഫാമിൽ, ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് പിടികൂടിയപ്പോൾ ഒഡീഷ സ്വദേശിയുടെ കയ്യിൽ 7.5 കിലോ കഞ്ചാവ്

Synopsis

  തൃശൂരിലെ ഒരു കോഴി ഫാമിൽ ജീവനക്കാരനായ ഇയാൾ ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ്

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. സഞ്ചയ് നായിക്ക് എന്നയാളാണ് അറസ്റ്റിലായത്. തൃശൂരിലെ ഒരു കോഴി ഫാമിൽ ജീവനക്കാരനായ ഇയാൾ ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മഹേഷും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധു, പ്രിവന്റീവ് ഓഫീസർമാരായ ഓംകാർ നാഥ്, അനിലാൽ, റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, ജോൺസൺ എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, നെടുങ്കണ്ടത്ത് 2.2 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. പാമ്പാടുംപാറ സ്വദേശി ജോബിൻ (40 വയസ്) എന്നയാളാണ് പിടിയിലായത്. കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായ  ഇയാൾ ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി കൂടിയ വിലയ്ക്ക് കേരളത്തിൽ വിൽക്കുകയാണ് രീതി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി.മിഥിൻലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ നെബു, ഷാജി, തോമസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ, അരുൺ ശശി, സിറിൽ, അജിത്ത്, ആകാശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.

ആരും നിസാരമായി കാണരുത്, 4 ലക്ഷം പേരിലെ സ്‌ക്രീനിംഗിൽ 78 പേർക്ക് കാന്‍സർ, 22,605 പേരിൽ സംശയിച്ച് തുടര്‍ പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും